14കാരനെ പീഡിപ്പിച്ചതിന് കാസർഗോഡ് ജില്ലയിലെ മുസ്ലിം ലീഗ് പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞി(55) ആണ് പിടിയിലായത്. മുഹമ്മദ് കുഞ്ഞിക്കെതിരെ കഴിഞ്ഞ മാസം ആദൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മുളിയാർ പഞ്ചായത്ത് പൊവ്വൽ വാർഡിൽ നിന്നുള്ള അംഗമായ മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗിലെയും പോഷക സംഘടനകളിൽ നിന്നുമുള്ള എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കിയിരുന്നു.
ഏപ്രിൽ 11-നാണ് മുഹമ്മദ് കുഞ്ഞി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ചൊവ്വൽ സ്വദേശിയായ പ്രതിയുടെ വീടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് 14കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് തൈസീറിന്(29) എതിരെയും പൊലീസ് കേസെടുത്തിരുന്നു.