പേരെഴുതാത്ത 154 ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ എം ജി സർവകലാശാലയിൽ നിന്ന് കാണാതായ സംഭവം വൻ വിവാദമായിരിക്കെ, രണ്ടു സർവകലാശാല ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയുമാണ് സസ്‌പെൻഡ് ചെയ്തത്.
സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് സർവകലാശാലയ്ക്ക് ലഭിച്ചിരുന്നു.

ജൂണ്‍ രണ്ടിനാണ് പിഡി 5 സെക്ഷനില്‍ പുതിയ സെക്ഷന്‍ ഓഫീസര്‍ ചുമതലയേറ്റത്. ജൂണ്‍ 15 ന് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വിവരം അദ്ദേഹം പരീക്ഷാ കണ്‍ട്രോളറെ അറിയിച്ചു. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി എം ശ്രീജിത്ത് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദ് കുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവില്‍ പിജി സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിപ്പിക്കാത്ത ഫോര്‍മാറ്റുകളെ കുറിച്ചാണ് റിപ്പോര്‍ട്ടിലുള്ളത്.
54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചത്. സർട്ടിഫിക്കറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റ് സെക്ഷനുകളിലേയ്ക്ക് മാറ്റും.കാണാതായ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉടൻ പൊലീസിന് പരാതി നൽകും. കൂടാതെ കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും.
സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്‌ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കെെമാറുമെന്നും വെെസ് ചാൻസലർ അറിയിച്ചു.എം ജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകളാണ് കാണാതായത്.
100ബിരുദ സർട്ടിഫിക്കറ്റുകളും 54പിജി സർട്ടിഫിക്കറ്റുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. 100 യു ജി സർട്ടിഫിക്കറ്റുകൾ കാണാതായത് അഞ്ചുമാസങ്ങൾക്ക് മുൻപാണ്. ഒരാഴ്ചയ്ക്ക് മുൻപാണ് 54 പി ജി സർട്ടിഫിക്കറ്റുകൾ കൂടി കാണാതായത്. കാണാതായ സര്‍ട്ടിഫിക്കറ്റുകളിൽ രണ്ടെണ്ണം സെക്ഷനിലെ താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ്ലഭിച്ച മറ്റൊരു റിപ്പോർട്ട്..