Categories
kerala

മഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരുവിൽ ജയിലിൽ നിന്ന് പിതാവിനെ സന്ദർശിക്കാൻ കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് ദേഹാസ്വാസ്ഥ്യം. വൈകിട്ട് ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനി സ്വന്തം വീട് സ്ഥിതി ചെയ്യുന്ന അൻവാർശേരിയിലേക്കു തിരിച്ചിരുന്നു. യാത്രാമധ്യത്തിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ ക്ഷീണമാണ് അസ്വസ്ഥതയ്ക്കു കാരണമെന്നാണ് സൂചന. ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്.

Spread the love
English Summary: madani hospitalised

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick