Categories
kerala

‘ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’ — രാഹുലിനോട് ലാലുവിന്റെ സരസ ഉപദേശങ്ങൾ

പാറ്റ്നയിൽ നടത്തിയ പ്രതിപക്ഷ പത്രസമ്മേളനത്തിനിടെ രാഹുൽഗാന്ധിയെ വിവാഹം കഴിക്കാൻ തമാശയോടെ ഉപദേശിച്ച് ആർജെഡി മേധാവി ലാലുപ്രസാദ് യാദവ്. ‘ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’ എന്നാണ് രാഹുലിനോടുള്ള ലാലുവിന്റെ സ്നേഹോപദേശം. കേന്ദ്ര സർക്കാരിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിതീഷ് കുമാർ വിളിച്ചു ചേർത്ത പ്രതിപക്ഷ യോഗം പൂർത്തിയാക്കി നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇതിനിടെയാണ് ലാലുപ്രസാദിന്റെ തമാശ.

അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ ഗാന്ധി നടത്തിയ പ്രതിഷേധങ്ങളെയും രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ യാത്രയെയും അഭിനന്ദിച്ച യാദവ്, യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് താടി വളർത്തിയെന്നും പറഞ്ഞു. ശേഷം ഇനിയും സമയമുണ്ടെന്നും വിവാഹം കഴിക്കണമെന്നും ലാലു ചെറു ചിരിയോടെ ഉപദേശിച്ചു.

രാഹുൽ ഗാന്ധിയുടെ അമ്മയുമായ സോണിയ ഗാന്ധിയും രാഹുൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ലാലു കൂട്ടിച്ചേർത്തു. താൻ പറയുന്നത് അവൻ കേൾക്കുന്നില്ല ദയവുചെയ്ത് അവനെ വിവാഹം കഴിക്കാൻ പറയൂ എന്ന് സോണിയാ ഗാന്ധി തന്നോട് പറഞ്ഞതായി ലാലു പറഞ്ഞു.

“നേരത്തെ എന്റെ നിർദ്ദേശം രാഹുൽ ഗാന്ധി പാലിച്ചില്ല. അവൻ നേരത്തെ വിവാഹം കഴിക്കേണ്ടതായിരുന്നു. പക്ഷേ ഇപ്പോഴും വൈകിയിട്ടില്ല”– തമാശ പറയാൻ പേരുകേട്ട ലാലു പ്രസാദ് യാദവ് ഇത് പറഞ്ഞപ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി ഇതായിരുന്നു- “നിങ്ങൾ പറഞ്ഞത് മുതൽ അത് സംഭവിക്കും.”

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick