കേരള ഗ്രാമീണ ബാങ്കിന്റെ ഈ വർഷത്തെ ബിസിനസ് പെർഫോമൻസ് ഇൻസെന്റീവ് ഒരു വിഭാഗം ജീവനക്കാർക്കു മാത്രമായി അനുവദിച്ചതിൽ പ്രതിഷേധിച്ചു ബാങ്കിലെ ദിന നിക്ഷേപ ഏജന്റുമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധ ക്യാമ്പയിൻ ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കേരള ഗ്രാമീണ ബാങ്ക് 539 കോടി രൂപയുടെ പ്രവർത്തന ലാഭം നേടിയിരുന്നു. ബിസിനസ് വളർച്ചക്ക് ആനുപാതീകമായ ഇൻസന്റീവ് , ബാങ്കിന്റെ വളർച്ചയിൽ തുല്യ പങ്കാളിത്തം വഹിച്ച എല്ലാ തൊഴിലാളികൾക്കും നൽകുന്നതിനു പകരം ഒരു വിഭാഗത്തിന് മാത്രം അനുവദിച്ചതിൽ തൊഴിലാളികൾ ക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.
ബഹു സുപ്രീം കോടതി ഉത്തരവ് പ്രകാരം തൊഴിൽ തർക്ക നിയമത്തിൽ വരുന്ന 40 വർഷത്തിലേറെ സേവന ദൈർഘ്യമുള്ള ദിന നിക്ഷേപ ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്കാണ് ഇൻസെന്റിവ് നിഷേധിച്ചത്.
ബാങ്ക് നടപടിയിൽ പ്രതിഷേധിച്ചു കേരള ഗ്രാമീണ ബാങ്ക് ഡെപോസിറ്റ് കളക്ടേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ഏജന്റുമാർ
ബാങ്ക് ചെയർമാന് പ്രതിഷേധ
കത്തുകൾ അയച്ചു.
ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ഹെഡ് ഓഫീസിലും പ്രതിഷേധ പോസ്റ്റുകളും ഉയർത്തിയിട്ടുണ്ട്
ബാങ്ക് നിലപാട് പുനപരിശോധിക്കണമെന്നും ആനുകൂല്യങ്ങൾ എല്ലാവർക്കും അനുവദിക്കണമെന്നും കെ.ജി.ബി. ഡി.സി .യു സംസ്ഥാന കമ്മിറ്റി
മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജനാർധനൻ വി നീലേശ്വരം അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി
കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി
പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.ടി.വിജയകുമാർ , ജോൺ കെ ജെ. കൈലാസ് നാഥ്, അലവിക്കുട്ടി. പി, നന്ദനൻ. K
പ്രഭാകരൻ കൊയിലി എന്നിവർ പ്രസംഗിച്ചു.