Categories
kerala

കണ്ണൂര്‍ ട്രെയിന്‍ കത്തല്‍: ഒരാള്‍ പിടിയില്‍

റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയിൽ തീ പിടിച്ച സംഭവത്തിൽ അന്യസംസ്ഥാനക്കാരനായ ഒരാൾ കസ്റ്റഡിയിൽ . ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പറയുന്നത്. സി സി ടി വി ദൃശ്യങ്ങളിൽ കണ്ടയാളെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ട ആൾ ആണ് ഇയാൾ. ബോഗിയിലേക്ക് ഒരാൾ കയ്യിൽ ക്യാനുമായി പോകുന്ന സി സി ടി വി ദൃശ്യങ്ങൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രത്തിന്റെ ഭാഗമായ സിസി ടിവിയിലാണ് പ്രതിയുടെ രൂപം പതിഞ്ഞത്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഏട്ടാമത്തെ യാർഡിൽ നിറുത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗി കത്തിയത് . രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. ബോഗി തീ പിടിച്ച സ്ഥലത്തിന് കഷ്ടിച്ച് നൂറുമീറ്റർ മാറിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം. കൂടുതൽ ബോഗികളിലേക്ക് തീ പടരുകയും മറ്റും ചെയ്തിരുന്നതെങ്കിൽ വലിയ ദുരന്തം ആകുമായിരുന്നു.

thepoliticaleditor
Spread the love
English Summary: KANNUR TRAIN FIRE ONE PERSON IN CUSTODY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick