Categories
kerala

കെ .സുധാകരനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു

വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ .സുധാകരനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു . കോടതി നിർദേശമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസിൽ ഒന്നാം പ്രതി മോൻസൻ മാവുങ്കൽ ആണ്.

കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുധാകരന്റെ അറസ്റ്റിനെതിരെ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനമാകെ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കോൺഗ്രസ് അറിയിച്ചു.

നേരത്തെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ സുധാകരന്‍ സാവകാശം തേടിയിരുന്നു. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഈ മാസം 14ന് ഹാജരാകണമെന്നായിരുന്നു സുധാകരന് ആദ്യം ലഭിച്ച നോട്ടീസിലെ നിര്‍ദ്ദേശം. എന്നാല്‍ ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെയാണ് തീരുമാനത്തില്‍ നിന്നും സുധാകരന്‍ പിന്‍വാങ്ങിയത്. 2018 നവംബര്‍ 22 ന് മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വെച്ച് 25 ലക്ഷം രൂപ കൈമാറിയെന്നും അത് സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നെത്തിയ ശതകോടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാന്‍ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick