Categories
kerala

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ബോഗി കത്തി നശിച്ചു…കത്തിച്ചതെന്ന് സംശയം

കണ്ണൂർ പ്രധാന റെയിൽവേ സ്റ്റേഷനിൽ യാർഡിൽ നിർത്തിയിട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗി ഇന്നലെ അര്‍ധരാത്രിക്കു ശേഷം കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി എറണാകുളത്തേക്കു സർവീസ് നടത്തേണ്ട ട്രെയിൻ ആണ് ഇത്.

തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് സംശയം .

thepoliticaleditor

ഏറ്റവും പിറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്. ഒരാൾ ഒരു ക്യാനും കൈയിൽ പിടിച്ച് ബോഗിയിലേക്ക് നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് റിപ്പോർട്ടുണ്ട്. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട് ദൃശ്യങ്ങളിലുള്ള ആളെ കണ്ടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ബോഗികൾക്ക് തീ ബാധിച്ചില്ല.

ഇതേ ട്രെയിന്‍ ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയാണ് എലത്തൂരില്‍ വെച്ച് ഡെല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി ട്രെയിനിനകത്ത് പെട്രോള്‍ തൂവി തീവെച്ചത്. വലിയ കോളിളക്കം ഉണ്ടാക്കിയ കേസാണിത്. ഈ കേസിലെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് വീണ്ടും ട്രെയിന്‍ ബോഗി തീ കത്തി നശിക്കുന്നത്.

Spread the love
English Summary: FIRE IN TRAIN AT KANNUR RAILWAY STATION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick