കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കേരളത്തിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാരും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തതിൽ ആശങ്ക രേഖപ്പെടുത്തി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. ജൂൺ 9 ന് തന്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയിൽ ഇറാനി നടത്തിയ സന്ദർശനത്തിനിടെ ഒരു മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയെന്നും താൻ ജോലി ചെയ്തിരുന്ന ഹിന്ദി ദിനപത്രത്തിന്റെ ഉടമകളെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തില്‍ ഏഷ്യാനെറ്റ് ലേഖികയ്‌ക്കെതിരെ ഗൂഢാലോചനാക്കേസില്‍ പ്രതിയാക്കിയതിനെയും ഗില്‍ഡ് അപലപിച്ചു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വനിതാ മാധ്യമപ്രവർത്തകക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണമെന്ന് ഗിൽഡ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.