Categories
latest news

ബിപാർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത്…ദ്വാരകയിൽ നാശം

ബിപാർജോയ് ചുഴലിക്കാറ്റ് സൗരാഷ്ട്ര, കച്ച് തീരദേശ ജില്ലകളിൽ വീശിയടിക്കാൻ തുടങ്ങി. ചുഴലിക്കാറ്റ് വീശൽ അർദ്ധരാത്രി വരെ തുടരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് കര തോറ്റ ഉടനെ ശക്തമായ കാറ്റിൽ പല തീരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകി. ഓഖ തുറമുഖത്ത് കെട്ടിയിരുന്ന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പല തീരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി.

ചുഴലിക്കാറ്റ് ദ്വാരകയിൽ നാശം വരുത്തിയതായി റിപ്പോർട്ട് ഉണ്ട്. കടലിൽ 20 അടി വരെ ഉയരമുള്ള തിരമാലകൾ കാണപ്പെട്ടു. കനത്ത മഴയും കാറ്റും ജില്ലയിൽ മുഴുവൻ ആഞ്ഞടിക്കുന്നുണ്ട് . ദ്വാരകയുടെ ഭൂരിഭാഗം വൈദ്യുതിയും നിലച്ചിരിക്കുന്നു.

Spread the love
English Summary: biparjoy touched gujarath shore

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick