വ്യാജ ബിരുദസർട്ടിഫിക്കറ്റ് തയാറാക്കിയെന്ന കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചു. അൻസിലിനെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ട് വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
2013–16 അധ്യയന വർഷത്തിൽ കേരള സർവകലാശാലയിൽനിന്നു ബികോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് അതിൽ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടു എന്നതാണ് അൻസിലിനെതിരെയുള്ള കേസ്.
ആലപ്പുഴയിലെ പ്രധാന യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകനാണ് അന്‍സില്‍. ജോലിക്കായി വ്യാജമായി ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് അന്‍സില്‍ ഉണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍ താന്‍ ജോലിക്കായി ഒരു തരത്തിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കിയിട്ടില്ലെന്നും പ്ലസ്-ടുവിന്റെ രേഖ സമര്‍പ്പിച്ചാണ് തനിക്ക് ജോലി കിട്ടിയതെന്നും അന്‍സില്‍ മാധ്യമങ്ങളോട് പറഞ്ഞു.