ഇസ്ലാംമതം ഉപേക്ഷിച്ച് ഹിന്ദുവാകുകയും രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുകയും ബി.ജെ.പി.യില്‍ ചേര്‍ന്ന് സംഘപരിവാറിന്റെ വക്താവു പോലെയായി തീരുകയും ചെയ്ത ചലച്ചിത്രസംവിധായകന്‍ അലി അക്ബര്‍ നാടകീയമായ നീക്കത്തില്‍ ബി.ജെ.പിയുമായി അകലുന്നു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽനിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹൻ പങ്കുവച്ചു.
പാര്‍ടി സംസ്ഥാന സമിതി അംഗമായ അലി അക്ബര്‍ നേരത്തെ ബിജെപിയുടെ ന്യൂനപക്ഷ സൗഹാര്‍ദ്ദത്തിന്റെ പ്രധാന തുറുപ്പു ചീട്ടായിരുന്നു. പാര്‍ടിയില്‍ മുസ്ലീം സ്വത്വമുള്ളവരെ തഴയുന്നതിലുള്ള പ്രതിഷേധമാണ് അലി അക്ബറിന്റെ രാജിക്കു കാരണമെന്ന് സൂചനയുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്നൊക്കെ പറയുന്നതല്ലാതെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാത്തതിന്റെ പ്രശ്‌നം ഉണ്ടെന്നാണ് അലി അക്ബറിന്റെ ഭിന്നതയ്ക്ക് കാരണമെന്ന് സംശയമുണ്ട്.

ഒരു മുസ്ലീം അംഗം ബിജെപിയിൽ ചേരുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകൾ ബിജെപി നേതൃത്വം മനസ്സിലാക്കണമെന്നുള്ള അലി അക്ബറിന്റെ സമൂഹ മാധ്യമ കുറിപ്പ് ചർച്ചയായിട്ടുണ്ട്.
സമീപകാലത്തെ പാർട്ടി പുനസംഘടനയിൽ ഒരു പ്രമുഖ സ്ഥാനം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ അദ്ദേഹം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചതായാണ് റിപ്പോർട്ട് .
നേതൃത്വത്തിനെതിരെ വിമർശനാത്മക പരാമർശം നടത്തിയതിന് പിന്നാലെ ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിനെ
അടുത്തിടെ സസ്പെൻഡ് ചെയ്തതും അക്ബറിനെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ചതായി പറയുന്നു.