Categories
latest news

ഒളിമ്പിക് മെഡലുകള്‍ ഗംഗയിലെറിയാന്‍ ഗുസ്തി താരങ്ങള്‍ ഹരിദ്വാറിൽ …പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍

ആത്മാഭിമാനത്തിന് മുറിവേറ്റ ഇന്ത്യയുടെ തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് ഇത് അപൂര്‍വ്വമായ വൈകാരിക പ്രതിഷേധത്തിന്റെ വേള. ലൈംഗിക അതിക്രമ പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടും ബിജെപി എംപിയുമായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതില്‍ സമാധാനപരമായ പ്രതിഷേധം നടത്തിയ താരങ്ങളെ കഴിഞ്ഞ ദിവസം ഡെല്‍ഹി പോലീസ് അതിഭീകരമായി കൈകാര്യം ചെയ്തതില്‍ പ്രതിഷേധിച്ച് താരങ്ങള്‍ അവരുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി ഹരിദ്വാറിലെത്തിയെങ്കിലും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് അവസാന നിമിഷം പിന്തിരിപ്പിച്ചു.

ഹരിദ്വാറിലെ ഗംഗാ തീരത്ത് താരങ്ങള്‍ മെഡലുകളും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കയാണ്. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരാണ് മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ മുതിർന്നത്.

thepoliticaleditor

മെഡലുകൾ ഗംഗയിൽ മുക്കാതിരിക്കാൻ കർഷക നേതാവ് നരേഷ് ടികായത് ഗുസ്തി താരങ്ങളിൽ നിന്നും മെഡലുകൾ വാങ്ങിയെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയോ 2016 വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്, ടോക്കിയോ 2020 ലെ മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവർ തങ്ങളുടെ മെഡലുകൾ മുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെ കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡന്റുമായ നരേഷ് ടികായിത് വേദിയിലെത്തി. തുടർന്ന് നടത്തിയ സമ്മർദത്തെ തുടർന്നാണ് താരങ്ങൾ തങ്ങളുടെ നീക്കത്തിൽ നിന്നും പിന്മാറിയത്. തുടര്‍ന്ന് താരങ്ങള്‍ ഹരിദ്വാറില്‍ നിന്നും മടങ്ങി.

മെഡലുകള്‍ ഗംഗയിലൊഴുക്കിയ ശേഷം ഡെല്‍ഹിയില്‍ ഇന്ത്യാഗേറ്റില്‍ നിരാഹാര സത്യാഗ്രഹം നടത്തുമെന്നായിരുന്നു താരങ്ങള്‍ പ്രഖ്യാപിച്ചത്. വളരെയധികം നിര്‍ബന്ധിച്ച ശേഷമായിരുന്നു മെഡലുകള്‍ ഒഴുക്കുന്നതിനുള്ള നീക്കത്തില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിച്ചത്. വന്‍ ജനാവലി തന്നെ താരപ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് ഹരിദ്വാറിലുണ്ടായിരുന്നു.

“ഞങ്ങളുടെ കഴുത്തിനെ അലങ്കരിച്ചിരുന്ന ഈ മെഡലുകൾക്ക് യാതൊരു അർഥവും ഇല്ലാതായിരിക്കുന്നു. ഇത് തിരികെ നൽകുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണെങ്കിലും ആത്മാഭിമാനം പണയം വച്ച് ജീവിക്കുന്നതിൻ എന്താണ് കാര്യം. ഇത് ആർക്കാണ് തിരികെ നൽകേണ്ടതെന്നും ഞങ്ങൾ ആശ്ചര്യപ്പെടുകയാണ്. ഒരു വനിതയായ രാഷ്ട്രപതി പോലും രണ്ടു കിലോമീറ്റർ അകലെയിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. ഇതുവരെ അവർ ഒന്നും പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല”– ഗുസ്തി താരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Spread the love
English Summary: wrestling stars to throw their medals in ganges as a symbol of protest

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick