Categories
world

കോവിഡ്: ആരോഗ്യ അടിയന്തിരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തിരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ലോകത്താകെ 70 ലക്ഷത്തോളം പേര്‍ കോവിഡ് മൂലം മരിച്ചെന്നും എന്നാല്‍ കോവിഡിനെ തടയാന്‍ ഇനിയും ആഗോള അടിയന്തിരാവസ്ഥ തുടരേണ്ടതില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

വൈറസ് പൊതുജനാരോഗ്യ ഭീഷണിയായി തുടര്‍ന്നും കാണപ്പെടും. കൂടാതെ എച്ച്‌ഐവി പോലെയുള്ള ഒരു പകര്‍ച്ചവ്യാധി നിലയില്‍ കാണണം. കോവിഡ് വ്യാപനം പൂര്‍ണമായി അവസാനിച്ചിട്ടില്ലെങ്കിലും രോഗതീവ്രതയെ പഴയപോലെ ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയില്‍ കോവിഡ് വൈറസ് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

thepoliticaleditor
Spread the love
English Summary: WHO WITHDRAWS GLOBAL COVID HEALTH EMERGENCY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick