Categories
kerala

ഞെട്ടിത്തരിച്ച് കേരളം…താനൂര്‍ വിനോദയാത്രാ ദുരന്തം ആവര്‍ത്തിക്കപ്പെടുന്ന അശ്രദ്ധയുടെ ഫലം

വൈ​കി​ട്ട് ​ആ​റി​നു​ ​ശേ​ഷം​ ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​പാ​ടി​ല്ലെ​ന്നി​രി​ക്കേ​ 6.50​ഓ​ടെ​യാ​ണ് ​ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ന്റെ​ ​ഇ​ര​ട്ടി​യി​ല​ധി​കം​ ​ആ​ളു​ക​ളു​മാ​യി​ ​ബോ​ട്ട് ​യാ​ത്ര​ ​പു​റ​പ്പെ​ട്ട​ത്

Spread the love

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയും പാലിക്കാതെയും ജലയാനങ്ങളില്‍ വിനോദയാത്രാ സഞ്ചാരം നടത്തുമ്പോള്‍ ഉണ്ടാകുന്ന വന്‍ ദുരന്തത്തില്‍ ഞെട്ടിത്തരിച്ചിരിക്കയാണ് കേരളം.
ഇന്നലെ വൈകീട്ട് മ​ല​പ്പു​റം​ ​താ​നൂ​ർ​ ​ഒ​ട്ടും​പു​റം​ ​തൂ​വ​ൽ​തീ​രം​ ​ബീ​ച്ചി​ൽ​ ​പി​ഞ്ചു​കു​ട്ടി​ക​ള​ട​ക്കം​ ​അ​മ്പ​തി​ലേ​റെ​ ​പേ​‌​‌​‌​രെ​ ​കു​ത്തി​നി​റ​ച്ച് ​സ​ഞ്ച​രി​ച്ച​ ​വി​നോ​ദ​യാ​ത്രാ​ബോ​ട്ട് ​ത​ല​കീ​ഴാ​യി​ ​മ​റി​ഞ്ഞ് 22​ ​പേ​രു​ടെ​ ​ജീ​വ​ൻ ആണ് ​ ​പൊ​ലി​ഞ്ഞത് .​ ​മ​ര​ണ​സം​ഖ്യ​ ​ഇ​നി​യും​ ​കൂ​ടി​യേ​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​

ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഏ​ഴോ​ടെ​ ​പു​ഴ​യും​ ​ക​ട​ലും​ ​ചേ​രു​ന്ന​ ​ഭാ​ഗ​ത്താ​യി​രു​ന്നു​ ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​ദു​ര​ന്തം.​ 18​ ​പേ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​ത​ട്ടേ​ക്കാ​ട് ​ബോ​ട്ട് ​അ​പ​ക​ട​ത്തി​നു​ശേ​ഷ​മു​ണ്ടാ​യ​ ​ഈ​ ​ദു​ര​ന്തം​ ​വലിയ​ ​അ​നാ​സ്ഥ​യു​ടെ​ ​ദുരന്ത ഫലമാണ്. അ​വ​ധി​ ​ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​നി​ര​വ​ധി​ ​പേ​ർ​ ​ബീ​ച്ചി​ലെ​ത്തി​യി​രു​ന്നു.​ ​

thepoliticaleditor

അപകടത്തില്‍ പെട്ട ബോട്ട് മീന്‍പിടുത്ത ബോട്ട് രൂപം മാറ്റി വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയതാണെന്നും സൂചനയുണ്ട്. ഈ ബോട്ടിന് ചീഫ് സര്‍വ്വേയറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. ഒരു മാനദണ്ഡവും പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്രയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.
പ​ര​പ്പ​ന​ങ്ങാ​ടി​ ​സ്വ​ദേ​ശി​ ​സെ​യ്ത​ല​വി​യു​ടെ​ ​മ​ക്ക​ളാ​യ​ ​അ​സ്ന​(18​)​​,​​​ ​സ​ഹ്ല​(7​)​​,​​​ ​താ​നൂ​ർ​ ​ഓ​ല​പ്പീ​ടി​ക​ ​സി​ദ്ധി​ഖ്(35​)​​,​​​ ​മ​ക്ക​ളാ​യ​ ​ഫാ​ത്തി​മ​ ​മി​ൻ​ഹ​(12​)​​,​​​ ​ഫൈ​സാ​ൻ​(3​)​​,​​​ ​ഓ​ല​പ്പീ​ടി​ക​ ​ജെ​ൽ​സി​യ​ ​ജാ​ബി​ർ​(40​)​​,​​​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പ​ട്ടി​ക്കാ​ട് ​അ​ൻ​ഷി​ദ്(10​)​​,​​​ ​പി​തൃ​സ​ഹോ​ദ​ര​ന്റെ​ ​മ​ക​നാ​യ​ ​അ​ഫ്ല​ഹ്(7​)​​,​​​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​കു​ന്നു​മ്മ​ൽ​ ​സീ​ന​ത്ത്(38​)​​,​​​ ​ബ​ന്ധു​ ​ജ​ലീ​ർ​(9​)​​,​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ആ​വാ​യി​ൽ​ ​ബീ​ച്ച് ​കു​ന്നു​മ്മ​ൽ​ ​റ​സീ​ന​ ​എ​ന്നി​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​തി​രി​ച്ച​റി​ഞ്ഞു. ​മ​രി​ച്ച​വ​രി​ൽ​ ​ഏ​റെ​യും​ ​കു​ട്ടി​ക​ളും​ ​സ്ത്രീ​ക​ളു​മാ​ണ്.​ ​

വൈ​കി​ട്ട് ​ആ​റി​നു​ ​ശേ​ഷം​ ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​പാ​ടി​ല്ലെ​ന്നി​രി​ക്കേ​ 6.50​ഓ​ടെ​യാ​ണ് ​ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ന്റെ​ ​ഇ​ര​ട്ടി​യി​ല​ധി​കം​ ​ആ​ളു​ക​ളു​മാ​യി​ ​ബോ​ട്ട് ​യാ​ത്ര​ ​പു​റ​പ്പെ​ട്ട​ത്.​ 400​ ​മീ​റ്റ​റോ​ളം​ ​പോ​യ​പ്പോ​ൾ​ ​ഭാ​രം​ ​കാ​ര​ണം​ ​ഇ​ട​തു​വ​ശ​ത്തേ​ക്ക് ​ച​രി​ഞ്ഞ​ ​ബോ​ട്ട് ​പി​ന്നീ​ട് ​പൂ​ർ​ണ​മാ​യും​ ​ത​ല​കീ​ഴാ​യി​ ​മു​ങ്ങി.​ ​യാ​ത്ര​ക്കാ​രി​ൽ​ ​പ​ല​ർ​ക്കും​ ​ലൈ​ഫ് ​ജാ​ക്ക​റ്റു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​

ര​ണ്ടു​ ​നി​ല​ക​ളു​ള്ള​ ​ബോ​ട്ടി​ൽ​ ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ ​ഏ​റെ​ക്കു​റെ​ ​ര​ക്ഷ​പെ​ടു​ത്താ​നാ​യി.​ ​ഗ്ളാ​സി​ട്ട​ ​താ​ഴേ​ ​നി​ല​യി​ലെ​ ​ആ​ളു​ക​ളെ​ ​ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ൽ​ ​പ്ര​യാ​സം​ ​നേ​രി​ട്ടു.​ ​ര​ണ്ടു​ ​ഡോ​റു​ക​ളേ​ ​ബോ​ട്ടി​നു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ഏ​റെ​ ​കു​ട്ടി​ക​ൾ​ ​ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത് ​മ​ര​ണ​ത്തി​ന്റെ​ ​ഭീ​ക​ര​ത​ ​കൂ​ടാ​നി​ട​യാ​ക്കി.​ ​മു​ങ്ങി​യ​ ​ബോ​ട്ട് ​ച​ളി​യി​ൽ​ ​ത​ട്ടി​ ​നി​ന്ന​തി​നാ​ലാ​ണ് ​മു​ക​ളി​ലു​ണ്ടായിരുന്ന ആൾക്കാരെ രക്ഷിക്കാനായത്.

Spread the love
English Summary: boat tragedy in thanur malappuram

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick