Categories
latest news

68 ജഡ്ജിമാര്‍ക്ക് പ്രമോഷന്‍ നല്‍കാനുള്ള ഗുജറാത്തിന്റെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

68 ജുഡീഷ്യൽ ഓഫീസർമാരെ ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു . 68 പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ ശിക്ഷിച്ച ഹരീഷ് ഹസ്മുഖ് ഭായ് വർമ്മയും ഉൾപ്പെടുന്നു.

ഹൈക്കോടതി ശുപാർശ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കവേ തന്നെ സംസ്ഥാനം വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇപ്പോഴത്തെ സ്റ്റേയുടെ പിന്നിൽ. സംസ്ഥാനം സുപ്രീം കോടതിയുടെ ഉത്തരവുകളെ മറികടക്കുന്നു എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

thepoliticaleditor

റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ അനുസരിച്ച്, ജില്ലാ ജഡ്ജിമാരുടെ തസ്തികകളിൽ 65 ശതമാനം സീറ്റുകൾ മെറിറ്റ്-കം-സീനിയോറിറ്റി അടിസ്ഥാനത്തിലും, യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ, മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിലും സംവരണം ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. സീനിയോറിറ്റി-കം-മെറിറ്റ് അടിസ്ഥാനമാക്കിയാണ് നിയമനങ്ങൾ നടത്തുന്നത്.

Spread the love
English Summary: SC stays Gujarat decision to promote 68 judicial officers

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick