Categories
kerala

സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

. പ്രദീപിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സഹപ്രവർത്തകർ

Spread the love

സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ പാര്‍ട്ടിയുടെ ഇലന്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പിആര്‍ പ്രദീപാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്താണ് ഈ ഓഫീസ്. ഇലന്തൂര്‍ വലിയപട്ടം സ്വദേശിയാണ് പ്രദീപ്. പ്രദീപിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു.
രാവിലെ 10 മണിവരെ അദ്ദേഹം പത്തനംതിട്ട ഏരിയാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഏരിയാ കമ്മിറ്റി യോഗം വിളിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂന്ന് മണിക്ക് ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയെങ്കിലും പ്രദീപ് വന്നിരുന്നില്ല. തുടര്‍ന്ന് ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കണ്ടെത്തിയത്.

Spread the love
English Summary: SUICIDE OF CPM AREA SECRETARY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick