Categories
latest news

പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്തു, പന്തൽ തകർത്തു… വൻ പ്രതിഷേധം

പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ് രംഗ് പുനിയ എന്നിവരെ ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സമരം നടക്കുന്ന ജന്തര്‍മന്തറിലെ പ്രതിഷേധപ്പന്തല്‍ പൊളിച്ചു നീക്കി.

ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് നടത്താന്‍ ഗുസ്തിതാരങ്ങളും അവരെ പിന്തുണക്കുന്ന സംഘടനകളും തയ്യാറെടുത്തതിനു പിന്നാലെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ജനാധിപത്യം പരസ്യമായി കൊല ചെയ്യപ്പെട്ടു എന്ന് വിനേഷ് ഫോഗട്ട് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുളള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാര്‍ച്ചിനെ പോലീസ് തടഞ്ഞ ശേഷം ജന്തര്‍മന്തറില്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയായിരുന്നു .

thepoliticaleditor

വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകളും കര്‍ഷകരും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാരെ പിന്തുണയ്ക്കുന്നവരും ഇന്ന് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് അനുവദിക്കാതിരിക്കാനാണ് നീക്കം. പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത ആദ്യ നാള്‍ തന്നെ വന്‍ പ്രതിഷേധം അതിനു മുന്നില്‍ ഉണ്ടാവുന്നത് കേന്ദ്രസര്‍ക്കാരിന് വലിയ നാണക്കേടായി മാറുകയാണ്.


പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു സ്ത്രീയെ പ്രതിഷേധ സ്ഥലത്ത് നിന്ന് ബലമായി വലിച്ചിഴക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

‘തീര്‍ച്ചയായും ഇന്ന് മഹാപഞ്ചായത്ത് നടക്കും. ഞങ്ങളുടെ ആത്മാഭിമാനത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. അവര്‍ ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു. പക്ഷേ രാജ്യത്ത് ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഞങ്ങളുടെ ആളുകളെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു– ബജ്റംഗ് പുനിയ പറഞ്ഞു.

Spread the love
English Summary: protesting wrestling stars detained

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick