Categories
latest news

എന്‍സിപി അധ്യക്ഷസ്ഥാനത്ത് ശരദ് പവാര്‍ തുടരും; രാജി തീരുമാനം പിന്‍വലിച്ചു

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ശരദ് പവാറിന്റെ മാറ്റം. ജനങ്ങളുടെ വികാരങ്ങളെ അനാദരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ നിയോഗിച്ച 18 അംഗ സമിതി പവാറിന്റെ രാജി ഏകകണ്ഠമായി തള്ളി മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരദ് പവാര്‍ നേരിട്ട് രംഗത്ത് വന്നത്. ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് സമിതി ശിപാര്‍ശ ചെയ്തതായി മുതിര്‍ന്ന പാര്‍ട്ടി നേതാവും കമ്മിറ്റി കണ്‍വീനറുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: PAWAR WITHDRAWS RESIGNATION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick