Categories
kerala

സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു

സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗവും ആലത്തൂർ എംഎൽഎയുമായിരുന്ന എം ചന്ദ്രൻ (76) അന്തരിച്ചു. പാലക്കാട് ആനക്കര സ്വദേശിയാണ്. വർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു വിയോഗം . ‌‌1987 മുൽ 98 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ എംഎൽഎയുമായി.

ഒരു കാലത്ത് വി.എസ്.അച്യുതാനന്ദന്റെ അനുയായിയായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ചന്ദ്രന്‍. പാലക്കാട് ജില്ലയിലും സംസ്ഥാനത്തും വി.എസ്.പക്ഷക്കാരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു.

thepoliticaleditor

1946 ജൂലൈ 15ന് ആനക്കരയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെഎസ്എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഭാര്യ: കെ കോമളവല്ലി. മക്കൾ: എംസി ആഷി (ഗവ. പ്ലീഡർ, എറണാകുളം ഹൈക്കോടതി), എം സി ഷാബി . മരുമക്കൾ: സൗമ്യ, ശ്രീഷ.

Spread the love
English Summary: m chandran passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick