Categories
latest news

ലിംഗായത്ത്, ദലിത്, മുസ്ലീം ഉപമുഖ്യമന്ത്രിമാർ…സിദ്ധരാമയ്യ തന്നെ മുഖ്യൻ

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ചരിത്ര വിജയം സമ്മാനിച്ചതിനു പിന്നിലെ വോട്ടിങ് ശക്തികളായിരുന്ന ലിംഗായത്ത്, ദലിത്, മുസ്ലീം വിഭാഗങ്ങളില്‍ നിന്നും ഓരോ ഉപ മുഖ്യമന്ത്രിമാരെ നിയോഗിച്ചു കൊണ്ടും മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിച്ചുകൊണ്ടും ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരുമെന്ന് സൂചനകള്‍.

ഡി.കെ.ശിവകുമാര്‍ ഇപ്പോള്‍ ഉപ മുഖ്യമന്ത്രിയാവില്ല. എന്നാല്‍ സിദ്ധരാമയ്യയുമായി മുഖ്യമന്ത്രിപദം പങ്കിടുവാനുള്ള ഫോര്‍മുല അംഗീകരിക്കും. പിസിസി പ്രസിഡണ്ടായി അദ്ദേഹം തുടരും.

thepoliticaleditor

ലിംഗായത്ത് നേതാവ് കൂടിയായ എം.ബി.പാട്ടീല്‍, ദലിത് വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ജി.പരമേശ്വര, മുസ്ലീം പ്രാതിനിധ്യമായി യു.ടി.ഖാദര്‍ എന്നിവര്‍ക്കാണ് ഉപ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണന നല്‍കുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മംഗലുരു മണ്ഡലത്തില്‍ നിന്നും അഞ്ചാംതവണയും ജയിച്ച നേതാവാണ് ഖാദര്‍.

ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ഡി.കെ.ശിവകുമാര്‍ ആവര്‍ത്തിച്ചു. അതേസമയം ഇത് പിന്നീട് തനിക്ക് മുഖ്യമന്ത്രി പദം കിട്ടുമെന്ന് ഉറപ്പാക്കാനുള്ള മികച്ച നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ക്യാബിനറ്റില്‍ നിലവില്‍ ഉണ്ടായാല്‍ പിന്നീട് മുഖ്യമന്തിസ്ഥാനത്തേക്കുള്ള അവകാശവാദം ദുര്‍ബലമായേക്കാം. ദേശീയ നേതൃത്വവും സിദ്ധരാമയ്യയില്‍ നിന്നും പദവി തിരിച്ചെടുത്ത് ശിവകുമാറിന് നല്‍കാതെ നീങ്ങിയേക്കാമെന്നും ശിവകുമാര്‍ ക്യാമ്പ് സംശയിക്കുന്നു. ക്യാബിനറ്റിന് പുറത്തു നില്‍ക്കുമ്പോള്‍ പദവിക്കുള്ള അവകാശവാദത്തിന് കൂടുതല്‍ കരുത്തും സ്വാഭാവികതയും യുക്തിയും കൈവരും എന്നാണ് നിഗമനം.

സിദ്ധരാമയ്യയുടെ അനുയായികള്‍ കര്‍ണാടകയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് ആറുമണിയോടെ ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന വിവരം. മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നു പറയുന്നു.

Spread the love
English Summary: karnataka cabinet formation formulae

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick