Categories
kerala

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വണ്ടാനത്തുള്ള ഗോഡൗണില്‍ തീപടര്‍ന്നത്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുറികളിലായാണ് പൗഡര്‍ സൂക്ഷിച്ചിരുന്നത് ഇത് മുഴുവന്‍ കത്തി നശിച്ചതായാണ് വിവരം. നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.

തൊട്ടടുത്ത മരുന്ന് ഗോഡൗണിലേക്കും തീ പടര്‍ന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ പെട്ടെന്ന് തന്നെ തീ അണയ്ക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചാണ് അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തിയത്.

thepoliticaleditor

ആഴ്ചകൾക്കു മുൻപ് കോര്‍പറേഷന്റെ കൊല്ലത്തെയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകള്‍ക്ക് തീപിടിച്ചിരുന്നു. തിരുവനന്തപുരത്തുണ്ടായ തീപിടത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിക്കുകയും ചെയ്തു. തീപിടിത്തം അട്ടിമറിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുണ്ട്. ഈ വിവാദത്തിന്റെ തീ കത്തി നിൽക്കെയാണ് ഇന്ന് ആലപ്പുഴ ഗോഡൗണിലും തീപിടിച്ചത്.

Spread the love
English Summary: fire at alappuzha godown of kmsc

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick