Categories
latest news

കശ്മീരിലേക്കായി പാക് ഭീകരര്‍ ഉപയോഗിച്ച 14 മൊബൈല്‍ ആപ്പുകള്‍ കേന്ദ്രം നിരോധിച്ചു

ജമ്മു കശ്മീരിലേക്ക് രഹസ്യ സന്ദേശങ്ങൾ കോഡുകളുടെ രൂപത്തിൽ കൈമാറുന്നതിനായി പാകിസ്ഥാനിലെ ഭീകരര്‍ ഉപയോഗിച്ചിരുന്ന 14 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നി മെസഞ്ചര്‍ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. കശ്മീരിലെ ഓവര്‍ഗ്രൗണ്ട് തൊഴിലാളികള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും കോഡ് ചെയ്ത സന്ദേശങ്ങള്‍ അയയ്ക്കാന്‍ പാകിസ്ഥാനിലെ തീവ്രവാദികള്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവെന്നാണ് വിവരം.

മൊബൈല്‍ ആപ്പുകള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പുതിയതല്ല. നിരവധി ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: Centre blocks 14 mobile apps allegedlly used by pak terrorists

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick