Categories
kerala

പ്രശസ്ത സാഹിത്യകാരൻ കെ.വി. രാമനാഥൻ അന്തരിച്ചു

നോവലിസ്റ്റും ബാലസാഹിത്യകാരനുമായ കെ.വി. രാമനാഥൻ (91) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി, കമാൻഡർ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങി ഒരു തലമുറ ഹൃദയത്തിലേറ്റിയ ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

thepoliticaleditor

ഇരിങ്ങാലക്കുടയിൽ 1932ൽ ജനിച്ചു . ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എൽ.പി സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തൃശൂർ ഗവ. ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. 1951 മുതൽ 1987 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്‌ഠിച്ചു.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

Spread the love
English Summary: writer kv ramanathan passes away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick