Categories
kerala

ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍; വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ തുക ഒരുമിച്ച് 3200 രൂപ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും. വിഷുക്കാലത്ത് രണ്ടുമാസത്തെ തുക ഒരുമിച്ചു നൽകുകയാണ്. സർക്കാരിന്റെ വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു. ഏപ്രില്‍ പത്ത് മുതല്‍ തുക വിതരണം ചെയ്യും.

ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനുമുള്‍പ്പെടെ മുടങ്ങാന്‍ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ബാലഗോപാൽ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: welfare pension distribution from next monday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick