Categories
kerala

പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ വന്ദേ ഭാരത് സര്‍വ്വീസ് തിടുക്കത്തില്‍ ഒരുക്കാന്‍ നീക്കം

പ്രധാനമന്ത്രി ഏപ്രില്‍ 25-ന് കേരളം സന്ദര്‍ശിക്കുമ്പോള്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യിക്കാന്‍ ധൃതിപിടിച്ച നീക്കവുമായി ബിജെപി സര്‍ക്കാര്‍ നിയന്ത്രിത റെയില്‍വേ ബോര്‍ഡ്. എന്നാല്‍ പരീക്ഷണ ഓട്ടം മാത്രമാണ് ഉണ്ടാവുക എന്നാണ് ലഭിക്കുന്ന സൂചന.

കണ്ണൂര്‍-തിരുവനന്തപുരം സര്‍വ്വീസ് എന്നാണ് പറയുന്നതെങ്കിലും തല്‍ക്കാലം ഷോര്‍ണൂര്‍ വരെയുള്ള പരീക്ഷണ ഓട്ടം മാത്രമാകാനാണ് സാധ്യത. കേരളത്തിലെ റെയില്‍വേ ലൈനുകളില്‍ ആവശ്യമായ ക്രമീകരണങ്ങളും മാറ്റങ്ങളും വരുത്താതെ 160 കിലോമീറ്ററില്‍ ഓടുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വന്ദേ ഭാരത് ട്രെയിന്‍ എങ്ങിനെ ഓടിക്കും എന്നതിന് ഉത്തരമില്ല.

thepoliticaleditor

നിലവില്‍ ഒരു മണിക്കൂറില്‍ പരമാവധി 80-90 കിലോമീറ്റര്‍ ഓടാനുള്ള സംവിധാനവും ശേഷിയും മാത്രമേ കേരളത്തിലെ റെയില്‍ ലൈനുകളില്‍ ഉള്ളൂ. അതിനാല്‍ വന്ദേഭാരത് ട്രെയിന്‍ വന്നാലും ഈ വേഗതയില്‍ കൂടുതല്‍ ഓടാനാവില്ല.

കെ-റെയിലിന് ബദലായി കണക്കാക്കി കേന്ദ്ര സര്‍ക്കാരും കേരളത്തിലെ ബിജെപിയും അവതരിപ്പിക്കുന്ന വന്ദേ ഭാരത് കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കൂടുതല്‍ സ്വീകാര്യരാവാന്‍ ബി.ജെ.പി. നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്ന വിമര്‍ശനം ശക്തമായി നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനക്കാലത്താണ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യെ രേഖാ മൂലം അറിയിച്ചത്.

Spread the love
English Summary: VANDE BHARATH TRAIN FOR KERALA?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick