Categories
kerala

കേരളം സോമാലിയ ആണെന്ന് പറഞ്ഞതിന് മാപ്പു പറയുമോ? മോദിയെ വിമര്‍ശിച്ച് ജയ്‌റാം രമേശ്‌

കേരള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ പുകഴ്ത്തി സംസാരിച്ചതിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് ജയറാം രമേശ്. മോദി മുൻപ് കേരളത്തെ ‘സൊമാലിയ’ യോട് ഉപമിച്ചത് ചൂണ്ടിക്കാണിച്ചാണ് ജയറാം രമേശിന്റെ വിമർശനം. കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിന്റെ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.

‘‘2016 മേയിൽ പ്രധാനമന്ത്രി കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി മുണ്ടും ധരിച്ച് കേരളത്തെ വാനോളം പുകഴ്ത്തി. എന്നാൽ ഏഴ് വർഷം മുൻപുള്ള ആ വിചിത്രമായ താരതമ്യത്തിൽ അദ്ദേഹം എപ്പോഴെങ്കിലും ക്ഷമ ചോദിക്കുമോ?’’– ജയറാം രമേശ് ട്വീറ്റ് ചെയ്തു.

thepoliticaleditor
Spread the love
English Summary: TWEET OF JAYRAM RAMESH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick