Categories
latest news

കർണാടക തിരഞ്ഞെടുപ്പ് : ബിജെപിയുടെ താരപ്രചാരകർ ഇവർ

കർണാടക പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി താര പ്രചാരകരുടെ പട്ടിക ബിജെപി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെട്ട 40 പേരടങ്ങുന്ന താര പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി നിർമല സീതാരാമൻ, ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, പാർലമെന്ററി മരാമത്ത് മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

thepoliticaleditor

കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ളവരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Spread the love
English Summary: STAR CAMPINGNERS OF BJP IN KARNATAKA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick