ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കോൺഗ്രസ് കൈകോർക്കും: സോണിയ ഗാന്ധി

ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളുമായി കൈകോർക്കുമെന്നു മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സർക്കാരും പാര്ലമെന്റിനെയും എക്സിക്യൂട്ടീവിനേയും ജുഡീഷ്യറിയേയും ശിഥിലമാക്കുകയാണെന്നും അവരുടെ പ്രവർത്തനങ്ങൾ ജനാധിപത്യത്തോടുള്ള ആഴത്തിലുള്ള അവജ്ഞയാണ് കാണിക്കുന്നതെന്നും “ദി ഹിന്ദു” സംഘടിപ്പിച്ച പരിപാടിയിൽ സോണിയ പറഞ്ഞു. മോദിക്കെതിരെ സോണിയ രൂക്ഷമായി പ്രതികരിച്ചു . ബിജെപിയുടെയും ആർഎസ്‌എസിന്റെയും നേതാക്കളിൽ നിന്ന് വർദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ആക്രോശങ്ങളെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും ഒരിക്കൽ പോലും സമാധാനത്തിനോ ഐക്യത്തിനോ വേണ്ടി ആഹ്വാനം ചെയ്യുകയോ കുറ്റവാളികളെ … Continue reading ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കോൺഗ്രസ് കൈകോർക്കും: സോണിയ ഗാന്ധി