സർക്കാരിന്റെ നയങ്ങളെയും നടപടികളേയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമെന്ന് വ്യാഖ്യാനിക്കാൻ പറ്റില്ല–സുപ്രീം കോടതി

സർക്കാരിന്റെ നയങ്ങളേയും നടപടികളേയും വാർത്താ ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നുംഏതെങ്കിലും ഒരു ചാനലിന് മാത്രം ലൈസൻസ് പുതുക്കി നൽകാത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമാണെന്നും സുപ്രീം കോടതി. മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശങ്ങൾ. നാലാഴ്ചയ്ക്കകം ചാനലിന് ലൈസൻസ് പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര ഉത്തരവ് ശരിവെച്ച കേരള ഹൈക്കോടതി … Continue reading സർക്കാരിന്റെ നയങ്ങളെയും നടപടികളേയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമെന്ന് വ്യാഖ്യാനിക്കാൻ പറ്റില്ല–സുപ്രീം കോടതി