Categories
latest news

ഓരോ ഗ്രാമ പഞ്ചായത്തിനും ഒരു കോടി രൂപ- രാഹുൽ ഗാന്ധിയുടെ വാഗ്ദാനം

ബി.ജെ.പിക്ക് 40 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും കോൺഗ്രസ് 150 സീറ്റുകൾ നേടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ പറഞ്ഞു

Spread the love

മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ഓരോ ഗ്രാമ പഞ്ചായത്തിനും ഒരു കോടി രൂപയും കല്യാണ കർണാടക മേഖലയ്ക്ക് 5,000 കോടി രൂപയും അനുവദിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം നൽകി . 50,000 സർക്കാർ ജോലി ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു . കൽബുർഗി ജില്ലയിൽ തിയൊരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.

ഭരണകക്ഷിയായ ബി.ജെ.പിക്ക് 40 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും കോൺഗ്രസ് 150 സീറ്റുകൾ നേടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും കനത്ത മഴയിൽ തോരാത്ത ആവേശം നിഴലിച്ച റാലിയിൽ രാഹുൽ പറഞ്ഞു. ബിദാർ, യാദ്ഗിർ, റായ്ച്ചൂർ, കോപ്പൽ, കലബുറഗി, ബല്ലാരി, വിജയനഗര എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് കല്യാണ കർണാടക മേഖല.
അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിനെ “മോഷണ സർക്കാർ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി പ്രതിപക്ഷ നിരയിൽ നിന്ന് എംഎൽഎമാരെ വിലയ്ക്ക് വാങ്ങിയാണ് ഭരണം പിടിച്ചതെന്ന് ചൂണ്ടിക്കാട്ടി.

thepoliticaleditor
Spread the love
English Summary: rahul in karnataka election rally

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick