Categories
kerala

മില്‍മ പാലിന്റെ വില വര്‍ധനവ് പിന്‍വലിച്ചു

സംസ്ഥാനത്തെ മില്‍മ പാലിന്റെ വില വര്‍ധന പിന്‍വലിച്ചു. കൊഴുപ്പു കൂടിയ പാല്‍ മില്‍മ റിച്ചിന് (പച്ച കവര്‍) വര്‍ധിപ്പിച്ച രണ്ടു രൂപയാണ് പിന്‍വലിച്ചത്. അതേസമയം മില്‍മ സ്മാര്‍ട്ടിന്റെ വില വര്‍ധിപ്പിച്ചത് തുടരും. ഇന്ന് മുതലാണ് സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂട്ടിയത്. മില്‍മക്ക് തെറ്റുപറ്റിയെന്നും വിലവര്‍ധനക്ക് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു.

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള മില്‍മ റിച്ചിനും, സ്മാര്‍ട്ടിനുമായിരുന്നു ഇന്നലെ വില വര്‍ധിപ്പിച്ചത്.

thepoliticaleditor
Spread the love
English Summary: prize hike of milma cancelled

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick