Categories
latest news

സച്ചിന്‍ പൈലറ്റുമായി പൊരുതുന്നതിനിടയില്‍ ഗെലോട്ടിനെ പുകഴ്ത്തി മോദി…

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട് പോര് മുറുകുമ്പോള്‍ അവിടെ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെലോട്ടിനെ പുകഴ്ത്തിയത് മനപൂര്‍വ്വമെന്ന് വിലയിരുത്തല്‍. നിരവധി പ്രതിസ
ന്ധികളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നു പോയിട്ടും ഗെലോട്ട് റെയില്‍വേ വികസനത്തിന് സമയം കണ്ടെത്തിയെന്നും താന്‍ അതിന് ഗെലോട്ടിനോട് നന്ദി പറയുന്നു എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.


കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്നതാണ് ഉദ്ദേശ്യമെന്നും നിരീക്ഷണം. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ ഗെലോട്ട് മുഖ്യമന്ത്രിയായപ്പോള്‍ അത് പാലിച്ചിട്ടില്ല. അതിനെതിരെയാണ് സച്ചിന്‍ പൈലറ്റ് ചൊവ്വാഴ്ച ഏകദിന ഉപവാസം സംഘടിപ്പിച്ച് വാര്‍ത്തയിലും വിവാദത്തിലും നിറഞ്ഞത്.
ഗെലോട്ടിനെ പുകഴ്ത്തിയതിലൂടെ അദ്ദേഹത്തിന്റെ ഈഗോ പൊലിപ്പിക്കുക എന്നതും ഗെലോട്ടിനെക്കുറിച്ച് കോണ്‍ഗ്രസ് വിമത ക്യാമ്പില്‍ വീണ്ടും ആരോപണത്തിന് ആയുധം നല്‍കു എന്നതുമാണ് മോദി ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.

thepoliticaleditor

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ ഇരിക്കെ തന്നെ അദ്ദേഹത്തെ പുകഴ്ത്തി ഒടുവില്‍ ആസാദിനെ കോണ്‍ഗ്രസിന് പുറത്തെത്തിക്കാന്‍ ആസാദില്‍ ഈഗോ വളര്‍ത്തിയതിന് മോദിയുടെ പ്രശംസ കാരണമായിരുന്നു. ആസാദിനെതിരെ കോണ്‍ഗ്രസില്‍ വലിയ നീരസമുണ്ടായതും ഈ പുകഴ്ത്തല്‍ കാരണമായിരുന്നു. ഇതേ തന്ത്രം രാജസ്ഥാനിലും പയറ്റുകയാണ് മോദി ചെയ്തിരിക്കുന്നത്. മോദിയുടെ പരസ്യമായ പുകഴ്ത്തല്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ ഗെലോട്ടിനെതിരായ വിരോധവും വിമര്‍ശനവും വളര്‍ത്തകയേ ഉള്ളൂ എന്ന് കണ്ടറിഞ്ഞുള്ള നീക്കമാണിത്.

പുഷ്കർ, അജ്മീർ ഷരീഫ് ദർഗ തുടങ്ങി രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് ട്രെയിൻ അജ്മീർ, ഡൽഹി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തും. ജയ്പൂർ, അൽവാർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ നൽകും . വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സർവീസ് ഏപ്രിൽ 13ന് ആരംഭിക്കും.

“പുതിയ വന്ദേ ഭാരത് എക്സ്പ്രസ് 5 മണിക്കൂർ 15 മിനിറ്റിനുള്ളിൽ ഡൽഹിക്കും അജ്മീറിനും ഇടയിലുള്ള ദൂരം താണ്ടും. അതേ റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ആയ ശതാബ്ദി എക്സ്പ്രസ് ഡൽഹിയിൽ നിന്ന് അജ്മീറിലേക്ക് 6 മണിക്കൂർ 15 മിനിറ്റ് എടുത്താണ് ഇപ്പോൾ ഓടിയെത്തുന്നത്.

Spread the love
English Summary: PM Modi takes a swipe at Gehlot vs Pilot tussle

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick