Categories
kerala

എലത്തൂർ ട്രെയിൻ തീ വെപ്പ് കേസ് എൻഐഎ അന്വേഷിക്കും

കോഴിക്കോടിനുടുത്ത് എലത്തൂരില്‍ ട്രെയിന്‍ തീവെച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി ചൊവ്വാഴ്ച ഏറ്റെടുത്തു. കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി വിവാദ തീവ്ര മത പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ വീഡിയോകള്‍ കാണാറുള്ള വ്യക്തിയാണെന്നും പ്രതിക്ക് തീവ്രവാദ മനോഭാവം ഉണ്ടായിരുന്നു എന്നും മറ്റുമുള്ള കേരള പൊലീസിന്റെ കണ്ടെത്തലിന്റെ ഭാഗമായാണ് കേസ് എന്‍.ഐ.എ. ഏറ്റെടുക്കുന്നത്.
എൻഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതി ഷാരൂഖ് സെയ്ഫിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് സാധ്യത.

Spread the love
English Summary: NIA to probe Kerala train attack

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick