Categories
kerala

വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ കേടാവും-പരിഹസിച്ച് എം.വി.ഗോവിന്ദന്‍

കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കൊണ്ട് കേരളത്തിന് ഒരു കാര്യവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. താന്‍ പറഞ്ഞ അപ്പത്തിന്റെ ഉപമയില്‍ ഉറച്ചു നില്‍ക്കുന്നതായും ഗോവിന്ദന്‍ പറഞ്ഞു. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവുമെന്നും അപ്പവുമായി പോകാന്‍ സില്‍വര്‍ ലൈന്‍ തന്നെ വേണമെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി നേതാവ് കൃഷ്ണദാസ് കുടുംബശ്രീക്കാരുടെ അപ്പം വില്‍ക്കാന്‍ ഇനി വന്ദേഭാരത് ഉപയോഗിക്കാമെന്ന് ഗോവിന്ദനെ കഴിഞ്ഞ ദിവസം ട്രോളിയിരുന്നു.

‘‘അപ്പവുമായി കുടുംബശ്രീ യൂണിറ്റിന്റെ രണ്ട് അമ്മമാർ രാവിലെ പുറപ്പെടുന്നു. എന്നിട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂർ കൊണ്ട് എത്തുന്നു. അവിടെയെത്തി അപ്പവും വിറ്റ് നേരെ തിരിച്ചുപോരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ടു പോകുന്ന അവർക്ക് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിക്കാം. ഇതാണ് ഞാൻ പറഞ്ഞതിന്റെ അർഥം. ബോധപൂർവം തന്നെയാണ് ഞാൻ കുടുംബശ്രീയെ ഉദാഹരിച്ചത്. അതിൽത്തന്നെ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. വന്ദേഭാരതിൽ കയറി അപ്പവുമായി പോയാൽ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ? അപ്പോപ്പിന്നെ അപ്പമുണ്ടാകുമോ? അതോടെ അപ്പം പോയില്ലേ? കുടുംബശ്രീയുടെ അപ്പവുമായി കെ റെയിലിൽത്തന്നെ പോകും. അതിലേക്ക് എത്തിക്കാനാണ് ശ്രമം. സിൽവർലൈൻ പദ്ധതി പ്രകാരം 20 മിനിറ്റിൽ ഒരു ട്രെയിനാണ് ഉദ്ദേശിക്കുന്നത്. ഇത് ഒരു ദിവസത്തേക്ക് ഒരു ട്രെയിൻ ഓടിച്ചിട്ട് അത് ഇതിനു പകരമാകുമെന്നു പറഞ്ഞാൽ പകരമാകുമോ?”- ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

thepoliticaleditor
Spread the love
English Summary: mv govindan about vande bharath express

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick