Categories
latest news

ചെന്നൈ കലാക്ഷേത്രയിലെ പീഢനം: മലയാളി പ്രൊഫസര്‍ അറസ്റ്റിലായി

വിദ്യാര്‍ഥികളുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകന്‍ ഹരിപത്മനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കയാണ്. കൊല്ലം ചാത്തനൂര്‍ സ്വദേശിയായ ഹരിപത്മന്‍(35) കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.


പീഢനത്തിനെതിരെ നൂറുകണക്കിന് കലാക്ഷേത്ര വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ പൂര്‍വ്വ വിദ്യാര്‍ഥിയുടെ പരാതിയിലാണ് ഹരിപത്മനെ അറസ്റ്റ് ചെയ്തത്. ഹരിപത്മനുള്‍പ്പെടെ നാല് അധ്യാപകര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികളുടെ പരാതി. ഇവരെ നാലുപേരെയും പുറത്താക്കുംവരെ സമരം എന്നാണ് അവരുടെ തീരുമാനം. ഇക്കാര്യം മാനേജ്‌മെന്റ് വാക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് പറയുന്നു.

thepoliticaleditor
Spread the love
English Summary: MALAYALI PROFEESOR ARRESTED IN SEX ABUSE CASE IN CHENNAI KALAKSHETRA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick