Categories
latest news

രാഹുലിന്റെ മാനനഷ്ടക്കേസ്: ഹാജരാകുന്നതിൽ നിന്ന് മഹാരാഷ്ട്ര കോടതി സ്ഥിരമായി ഇളവ് അനുവദിച്ചു

ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ്. ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ മഹാരാഷ്ട്ര താനെ ജില്ലയിലെ ഭീവണ്ടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ള മാനനഷ്ട കേസില്‍ ഹാജരാകുന്നതില്‍ നിന്നും രാഹുലിന് സ്ഥിരമായി ഇളവ് നല്‍കി കോടതി ഉത്തരവിട്ടു.
പ്രാദേശിക ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുന്റെ നൽകിയ മാനനഷ്ടക്കേസിൽ ജൂൺ മൂന്നിന് തെളിവെടുപ്പ് നടത്താനും മജിസ്‌ട്രേറ്റ് സമയം അനുവദിച്ചു.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം 2014ൽ ആയിരുന്നു. ഈ പ്രസ്താവന ആർഎസ്എസിന്റെ പ്രശസ്തിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കുന്റെ അവകാശപ്പെട്ടു. 2018 ജൂണിൽ കോടതിയിൽ ഹാജരായ രാഹുൽ ഗാന്ധി കുറ്റം നിഷേധിച്ചിരുന്നു .

thepoliticaleditor
Spread the love
English Summary: Maharashtra court grants permanent exemption for rahul gandhi from appearance

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick