Categories
kerala

നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ല- ലോകായുക്ത വീണ്ടും പരിഹാസത്തോടെ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് പരിഗണിക്കുന്നത് ലോകായുക്ത ഫുള്‍ ബെഞ്ച് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. അതേസമയം, ഹര്‍ജിക്കാരനെ ലോകായുക്ത വീണ്ടും പരിഹസിച്ചു. വാദിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍പോരേയെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം എവിടെ എന്നും നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ല എന്നും ലോകായുക്ത പറഞ്ഞു.

മാർച്ച് 31-നു പുറപ്പെടുവിച്ച ഭിന്നവിധിക്ക് നിയമസാധുത ഉണ്ടോ എന്ന് തീരുമാനിക്കാൻ ഫുൾ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആർ.എസ് .ശശികുമാർ റിവ്യുഹർജി നൽകിയത്. റിവ്യൂ ഹർജി നിലനിൽക്കില്ലെന്നും ഹർജിക്കാരന്റേത് ദുർബല വാദങ്ങളാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമടങ്ങുന്ന ബെഞ്ച് ഹർജി തള്ളി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick