Categories
world

ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ “മനുഷ്യശക്തി”

യുഎൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 142.57 കോടി ജനങ്ങളുള്ള ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി. ഇന്ത്യയിൽ യുഎൻ കണക്കനുസരിച്ച് 142 .86 കോടി ജനങ്ങൾ ഉണ്ട്. യുഎൻഎഫ്പിഎയുടെ സ്റ്റേറ്റ് ഓഫ് ദ വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് 2023 പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 25 ശതമാനം 14 വയസ്സിനു താഴെയുള്ളവരാണ്. 18 ശതമാനം പേർ 10 മുതൽ 19 വയസ്സ് വരെ പ്രായമുള്ളവരാണ്. 10 മുതൽ 24 വയസ്സ് വരെ പ്രായപരിധിയിലുള്ളവരാണ് 26 ശതമാനം പേർ . 15 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവർ 68 ശതമാനവും 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ 7 ശതമാനവും വരും.

Spread the love
English Summary: india become world's most populous nation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick