Categories
latest news

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം…നിതീഷ്‌കുമാറും തേജസ്വിയും രാഹുലിനൊപ്പം…ചരിത്രപരമായ ചുവടുവെപ്പ് നടത്തിയതായി രാഹുല്‍

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പ് കൈക്കൊണ്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരും രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന . 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരായ ആശയപരമായ പോരാട്ടത്തിൽ എല്ലാ പാർട്ടികളെയും ഒപ്പം കൊണ്ടുപോകുമെന്ന് ഉറപ്പാക്കിയതായും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിത്. പ്രതിപക്ഷ പാർട്ടികളുടെ കാഴ്ചപ്പാട് കൂടുതൽ വികസിപ്പിക്കുകയും മുന്നോട്ട് പോകുകയും ചെയ്യും. രാജ്യത്തിന് വേണ്ടി നാമെല്ലാവരും ഒരുമിച്ച് നിൽക്കും,” രാഹുൽ ഗാന്ധി പറഞ്ഞു.

“ഇന്ന് ഞങ്ങൾ ഇവിടെ ഒരു ചരിത്രപരമായ യോഗം നടത്തി. നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. എല്ലാ പ്രതിപക്ഷ കക്ഷികളെയും യോജിപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടാൻ ഞങ്ങൾ എല്ലാവരും തീരുമാനിച്ചു.– പ്രതിപക്ഷ ഐക്യം ആവർത്തിച്ചുറപ്പിച്ച് മല്ലികാർജുൻ ഖാർഗെ പറഞ്ഞു,

thepoliticaleditor
Spread the love
English Summary: Historic step taken to unite Oppn parties, says Rahul Gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick