Categories
kerala

കോഴിക്കോട് ജയലക്ഷ്മി സില്‍ക്ക്‌സ് ഷോറൂമില്‍ വന്‍ തീപിടുത്തം

പുറത്തേക്ക് പടരാതെ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഷോറൂമിനകത്ത് തീ ആളിക്കത്തുന്നു

Spread the love

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനു സമീപം കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സ് ടെക്‌സ്റ്റയില്‍ ഷോറൂമില്‍ വന്‍ തോതില്‍ തീപിടുത്തം. കൂറ്റന്‍ ഷോറൂമിന്റെ മുകള്‍ നിലയിലാണ് തീ കത്തിപ്പടര്‍ന്നത്. ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. ഷോര്‍ട് സര്‍ക്ക്യൂട്ടാണ് തീപിടുത്ത കാരണം എന്ന് പ്രഥമിക നിഗമനം.
മുകള്‍ നിലയില്‍ നിന്നും തീ താഴേക്ക് പടര്‍ന്നു കൊണ്ടിരിക്കയാണ്. എന്നാല്‍ പുറത്തേക്ക് പടരാതെ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഷോറൂമിനകത്ത് തീ ആളിക്കത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിരാവിലെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഷോറൂം തുറക്കാന്‍ സമയമായിട്ടില്ലാത്തതിനാല്‍ ആളപായം ഇല്ല. ജീവനക്കാര്‍ ആരും ഷോറൂമിനകത്ത് ഇല്ല എന്നതും ആശ്വാസമായി.

തീപിടിത്തത്തിൽ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. തീപ്പിടുത്തമുണ്ടായതോടെ കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.

thepoliticaleditor
Spread the love
English Summary: fire in kozhikkode textile showrom

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick