Categories
latest news

സ്വന്തം സര്‍ക്കാരിനെതിരായ സച്ചിന്‍ പൈലറ്റിന്റെ ഉപവാസം അവസാനിച്ചു, അച്ചടക്ക നടപടി ഉണ്ടാകുമോ…?

ബി.ജെ.പി ഭരണകാലത്തെ അഴിമതിക്കേസുകളിൽ സ്വന്തം സർക്കാർ നിന്ന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് നടത്തിയ ഉപവാസം അവസാനിച്ചു. തന്റെ അഴിമതിക്കെതിരായ തന്റെ നീക്കം തുടരുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഷഹീദ് സ്മാരകത്തിലെ ഉപവാസ സമരം അവസാനിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സംസ്ഥാനത്തെ മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് സർക്കാർ നടപടിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു”– അദ്ദേഹം പറഞ്ഞു.

രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 വരെ സച്ചിന്‍ പൈലറ്റ് നടത്തിയ നിരാഹാരം പ്രത്യക്ഷത്തില്‍ ബിജെപിയുടെ അഴിമതിക്കെതിരായ സമരം എന്ന് തോന്നാമെങ്കിലും പാര്‍ടിയില്‍ തന്റെ മുഖ്യ ശത്രുവായ മുഖ്യമന്ത്രി അശോക ഗെലോട്ടിനെതിരെയായിരുന്നു. ഈ ഉപവാസം സംഘടനാ വിരുദ്ധമാണെന്നും നടത്തിയാല്‍ നടപടി വരുമെന്നും ഇന്നലെ രാത്രി കോണ്‍ഗ്രസ് ദേശീയ നേതൃത്വം കത്തു മുഖേന സച്ചിന്‍ പൈലറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍ അത് കൂസാതെയാണ് സച്ചിന്‍ ഇന്ന് ഉപവാസം നടത്തിയത്. പാര്‍ടിക്കെതിരെ പറഞ്ഞു എന്നത് ഒഴിവാക്കാനായി മൗന ഉപവാസമായിരുന്നു സച്ചിന്‍ നടത്തിയത് എന്നതും കൗതുകമായി.

thepoliticaleditor
Spread the love
English Summary: fasting of sachin pilot concluded

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick