Categories
latest news

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഐഎൻഎക്‌സ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച കണ്ടുകെട്ടി. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗ ലോക്‌സഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ്.
യുപിഎ സർക്കാരിൽ പിതാവ് കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്ത് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതിയോടെ ഐഎൻഎക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ അനധികൃത നിക്ഷേപം ഉണ്ടായി എന്നതാണ് കേസ്. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു ഈ ഇടപാടുകൾ എന്നാണ് ആരോപണം.

കണ്ടുകെട്ടിയ നാല് സ്വത്തുക്കളിൽ ഒന്ന് കർണാടകയിലെ കൂർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭൂസ്വത്താണെന്ന് ഇഡി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം കാർത്തിക്കെതിരെ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി പ്രസ്താവനയിൽ പറയുന്നു.

thepoliticaleditor
Spread the love
English Summary: ED attaches Congress MP Karti Chidamabaram's properties

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick