Categories
latest news

CUET UG ഓൺലൈൻ അപേക്ഷകളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക്

രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളുടെ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG ) 2023 പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷകളിൽ വേണമെങ്കിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലഭിക്കും. ഇതിനുള്ള നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് ആരംഭിക്കുമെന്ന് യുജിസി ചെയർപേഴ്‌സൺ എം ജഗദേഷ് കുമാർ തന്റെ ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചു . ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in ൽ അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താം . ഇത് മൂന്ന് ദിവസത്തെ എഡിറ്റ് വിൻഡോയാണ്, അപ്‌ഡേറ്റ് ചെയ്ത ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 3 ആണ് (രാത്രി 11:50 വരെ). അപേക്ഷകർക്ക് മെയ് രണ്ടാം വാരത്തിൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കും.

അപേക്ഷാ ഫോം എഡിറ്റ് ചെയ്യാനുള്ള നടപടികൾ ഇങ്ങനെ :

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- cuet .samarth.ac.in.

thepoliticaleditor

ഘട്ടം 2: ഹോം പേജിൽ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ എഡിറ്റ് വിൻഡോ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3: ആവശ്യമായ മാറ്റങ്ങൾ വരുത്തുക

ഘട്ടം 4: പുതുക്കിയ അപേക്ഷാ ഫോം സമർപ്പിക്കുക

Spread the love
English Summary: CUET UG APPLICATION EDIT FECILITY FROM TODAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick