Categories
latest news

ബിജെപി 300-ലധികം സീറ്റ് നേടും, മോദി മൂന്നാമതും വരും, രാഹുല്‍ ബാബയ്ക്ക് അത് മനസ്സിലാകില്ല-പരിഹസിച്ച് അമിത് ഷാ

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടുമെന്നും തുടർച്ചയായി മൂന്നാം തവണയും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അസമിലെ 14 സീറ്റുകളിൽ 12ലും ബിജെപി വിജയിക്കും. 300ൽ അധികം സീറ്റുകൾ ബിജെപി നേടി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും കോൺഗ്രസിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു”–അസമിലെ ദിബ്രുഗഢിൽ ബി.ജെ.പി.യുടെ പ്രാദേശിക ഓഫീസിന്റെ തറക്കല്ലിട്ട ശേഷം ഷാ പറഞ്ഞു. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിനും അതിന്റെ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ചത്.

“വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിന്റെ വീടായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. രാഹുൽ ബാബ രാജ്യമെമ്പാടും സഞ്ചരിച്ചതിന് പിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് നടന്നത്, എന്നാൽ കോൺഗ്രസിന് തുടച്ചുനീക്കപ്പെട്ടു. കോൺഗ്രസിനെ എവിടെയും കാണുന്നില്ല, പക്ഷേ രാഹുൽ ബാബയ്ക്ക് അത് മനസ്സിലാകില്ല”– ഷാ പറഞ്ഞു. രാഹുൽ വിദേശത്തേക്ക് പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി കോൺഗ്രസ് നേതാവ് ഈ പാതയിലൂടെ സഞ്ചരിച്ചാൽ രാജ്യത്തുടനീളം ആ പാർട്ടി തുടച്ചുനീക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി.

thepoliticaleditor

“അസമിൽ ബിജെപി അധികാരം നിലനിർത്തിയ ശേഷം 41,000 യുവാക്കൾക്ക് ജോലി ലഭിച്ചു. 12 മെഡിക്കൽ കോളേജുകൾ പണിതപ്പോൾ 12 എണ്ണം കൂടി പണിയാൻ പോകുകയാണ്. ഒരുകാലത്ത് പ്രക്ഷോഭത്തിനും കലാപത്തിനും പേരുകേട്ട ആസാം ബിഹു ആഘോഷിക്കുകയാണ്. ബിഹുവിന്റെ വേളയിൽ മോദിജി ഇപ്പോൾ അസമിന് എയിംസ് നൽകാൻ പോകുകയാണ്” — അമിത് ഷാ പറഞ്ഞു. 2014 മുതൽ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രം 2.65 ലക്ഷം കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രാലയത്തിനുള്ള ഫണ്ടും 65 ശതമാനം വർധിപ്പിച്ചതായി ഷാ പറഞ്ഞു.

“മോദിജി ഇന്ത്യയെ ലോകമെമ്പാടും ആദരമുള്ള രാഷ്ട്രമാക്കി, രാജ്യം സംരക്ഷിച്ചു, വടക്കുകിഴക്കൻ മേഖലയിലെ കലാപം അവസാനിപ്പിച്ചു, 50-ലധികം തവണ ഈ പ്രദേശം സന്ദർശിച്ചു, വികസനത്തിന് ആക്കം കൂട്ടി”– കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.

Spread the love
English Summary: bjp will win next election with more than 300 seats says amit shah

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick