Categories
kerala

കണ്ടത് അരിക്കൊമ്പനെയല്ല, ചക്കക്കൊമ്പനെ…വാര്‍ത്താ ചാനലുകളെ ഇളിഭ്യരാക്കി വനംവകുപ്പിന്റെ ‘വെടി’

ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടിക്കാൻ ഇന്ന് രാവിലെ വനം വകുപ്പിന്റെ ദൗത്യം തുടങ്ങിയെങ്കിലും കൊമ്പന്റെ പൊടി പോലും ഇല്ലെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും രാവിലെ കണ്ടെത്തിയതായി ഇപ്പോൾ തെളിഞ്ഞത് ചക്കക്കൊമ്പൻ എന്ന മറ്റൊരു ആനയാണെന്നും പറയുന്ന വനംവകുപ്പ് വാർത്ത ചാനലുകളെയും ചമ്മിച്ചിരിക്കയാണ് . രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിക്കുന്നതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു ഇതുവരെ ചാനലുകളെല്ലാം വലിയ വാർത്തയായി വിളമ്പിയതെങ്കിലും ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചെങ്കിലും അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നു ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ് വ്യക്തമാക്കി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick