Categories
latest news

രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക… പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്നു, 4435 പുതിയ രോഗികള്‍, 15 മരണം

കഴിഞ്ഞ 163 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

Spread the love

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,435 പുതിയ കേസുകള്‍ രേഖപ്പെടുത്തിയെന്ന് കണക്കുകൾ . കഴിഞ്ഞ 163 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഒറ്റ ദിവസം കൊണ്ട് സജീവ കേസുകള്‍ 23,091 ആയി. മഹാരാഷ്ട്രയില്‍ നിന്ന് 24 മണിക്കൂറിനിടെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണവും രേഖപ്പെടുത്തി. നാല് മരണങ്ങള്‍ കേരളം കണക്കില്‍ കൂട്ടിച്ചേര്‍ത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Spread the love
English Summary: AGAIN COVID CASE HIKE IN INDIA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick