Categories
latest news

ലുധിയാനയിലെ ഫാക്റ്ററിയിൽ വാതക ചോർച്ച; കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

പഞ്ചാബ്, ലുധിയാനയിൽ ഫാക്റ്ററിയിൽ വാതക ചോർച്ചയെ തുടർന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ 11 പേരെയോളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.

ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. പാലുത്പ്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയായ ഗോയൽ മിൽക്ക് പ്ലാന്റിന്റെ കൂളിംഗ് സിസ്റ്റത്തിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

thepoliticaleditor

ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ 7.15 ഓടെയാണ് വാതക ചോർച്ച സംബന്ധിച്ച വിവരം ലഭിക്കുന്നതെന്ന് അഗ്നിശമന സേനാ വൃത്തങ്ങൾ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയപ്പോൾ ആളുകൾ റോഡിന്റെ വശങ്ങളിലും മറ്റുമായി ബോധമറ്റ് വീണ് കിടക്കുന്നതാണ് കണ്ടത്.

സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. പ്രദേശത്തുള്ളവരെ അധികൃതർ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Spread the love
English Summary: 9 Killed in gas leak at Ludhiyana, Punjab

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick