Categories
latest news

29 മരണങ്ങള്‍, പതിനൊന്നായിരത്തില്‍പ്പരം പുതിയ രോഗികള്‍…കൊവിഡ് വീണ്ടും വ്യാപിക്കുന്നു

രാജ്യത്ത് 11,109 പുതിയ കൊറോണ വൈറസ് അണുബാധ രേഖപ്പെടുത്തി. കഴിഞ്ഞ 236 ദിവസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിരക്ക് ആണിത്. അതേസമയം സജീവ കേസുകൾ 49,622 ആയി ഉയർന്നതായി വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 29 മരണങ്ങളോടെ മരണസംഖ്യ 5,31,064 ആയി ഉയർന്നു.

ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തത്.

thepoliticaleditor
Spread the love
English Summary: 29 NEW COVID DEATHS IN THE COUNTRY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick