Categories
latest news

ഡൽഹിയിൽ ലോക പുസ്തകമേളയിൽ പ്രതിഷേധവുമായി വിഎച്ച്പി

ഡൽഹിയിൽ നടക്കുന്ന ലോക പുസ്തകമേളയിൽ ക്രിസ്ത്യൻ സംഘടനയായ ഗിഡിയോൺസ് ഇന്റർനാഷണൽ നടത്തുന്ന സ്റ്റാളിൽ സൗജന്യ ബൈബിൾ വിതരണത്തിനെതിരെ പ്രതിഷേധവുമായി വിഎച്ച്പി. ക്രിസ്ത്യൻ ഗ്രൂപ്പുകളും മിഷനറിമാരും ഹിന്ദുക്കളെ കുടുക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.

അതേസമയം പ്രതിഷേധകാർക്ക് സംഘടനയുമായി ബന്ധമില്ലെന്നും നിർബന്ധിച്ചും പറ്റിച്ചുമുള്ള പുസ്തക വിതരണവും മറ്റ് മതങ്ങളെ അവഹേളിച്ചതുമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നും വിഎച്ച്‌പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

thepoliticaleditor

ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ലോക പുസ്തകമേളയിൽ ക്രിസ്ത്യൻ സംഘടനയായ ഗിഡിയോൺസ് ഇന്റർനാഷണൽ നടത്തുന്ന സ്റ്റാളിൽ ബൈബിളിന്റെ കോപ്പികൾ സൗജന്യമായി വിതരണം ചെയ്യുന്നതിനെതിരെ ഒരു കൂട്ടം ആളുകൾ സ്റ്റാളിൽ കയറി പ്രതിഷേധിച്ചതായി വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പുസ്തകമേളയുടെ സംഘാടകരോ ഗിഡിയോൺസ് ഇന്റർനാഷണലോ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

1899-ൽ സ്ഥാപിതമായ ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ അസോസിയേഷനാണ് ഗിഡിയോൺസ് ഇന്റർനാഷണൽ, അതിന്റെ പ്രാഥമിക പ്രവർത്തനം ബൈബിളിന്റെ കോപ്പികൾ സൗജന്യമായി വിതരണം ചെയ്യുകയാണെന്ന് അതിന്റെ വെബ്‌സൈറ്റ് പറയുന്നു. വിഷയത്തിൽ ഗിഡിയോൺസ് ഇന്റർനാഷണൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Spread the love
English Summary: vhp protest in world book fair

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick